വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍

-അഷ് റഫ് കാളത്തോട്
കടലിന്റെയലകളില്‍ മുഴുകി
രാത്രിയുടെ സംഗീതത്തില്‍ മതിമറന്നു
ദൂരെ കപ്പലുകളുടെ
വിശന്ന കണ്ണുകളില്‍ ചെന്നുപെടല്ലേ
എന്ന പ്രാര്‍ത്ഥനയോടെ വലയറ്റം
പിടിച്ചു മുക്കുവര്‍...
ഒരു നോട്ട പിശകില്‍, തെറ്റിദ്ധാരണയില്‍
കാഞ്ചിയെങ്ങാനം വലിച്ചു കഴിഞ്ഞാല്‍
രക്തക്കറയില്‍ കടല്‍ ക്ഷോഭിച്ചു...
അശാന്തസായാഹ്ന തീ പടിഞ്ഞാറ് പടരും,
എന്ന് നെഞ്ചുരുകുന്നു!
തീരത്ത് തലതല്ലി മണല്‍ത്തരികളോട്
വേദനപങ്കിടുവാന്‍ പാതിര വിധിക്കപ്പെടും ...!
പ്രളയങ്ങളില്‍ അനാഥമാകുന്ന ദുരിത ഗൃഹങ്ങളില്‍
ഉടച്ചുകളഞ്ഞിട്ടും തകരാത്ത ബിംബവുമായി,
തേങ്ങല്‍ പതിവുകാഴ്ച്ചയാകും ..
പട്ടട പുകയില്‍ ചിതറിയ ചാരം
ആകാശത്തെ തൊടുവാനുള്ള
വെപ്രാളത്തിലായിരിക്കും!
ചോരക്കറപുരണ്ട കാറ്റില്‍
ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍
പുതിയൊരു ഉടലിനുവേണ്ടിയുള്ള
അന്വേഷണത്തില്‍ അലയും.
ചിപ്പിതുണ്ടുകളുടക്കിയ വലകളും
നങ്കൂരവിലങ്ങുകള്‍ വേര്‍പ്പെടുത്താന്‍
വിളറിയ കടലിനോടപേക്ഷിക്കുന്ന വള്ളവും
ഉണങ്ങാത്ത തീരദേശത്തിന്റെ ശാപമാകും!
അണയാത്ത റാന്തലുകളാല്‍ ആളിപ്പടരുന്നു
വന്‍ തുറയെ പ്രിയപ്പെടുത്തിയ അരയന്മാര്‍
കഠിനമായി കരഞ്ഞുകൊണ്ട്
നനവാര്‍ന്ന കൈത്തലങ്ങള്‍
കൂട്ടിത്തിരുമ്മി വേദന കടിച്ചമര്‍ത്തും.
ഇനി ആരാണ് ഇത്തരം
ഗാര്‍ഹിക കൗശലങ്ങള്‍ ഏറ്റെടുക്കാനെന്നു
കടല്‍ക്കാറ്റിനു കൗതുകം ജനിക്കും.
പാതിവാടിയ പൂവായി പെണ്ണും
മുലമണം വിട്ടുമാറാത്ത ചോരകുഞ്ഞും
ഇനി നമ്മുടെ നെഞ്ചിടിപ്പായി
ഈ മണ്ണിന്റെ മിടിപ്പുകളില്‍
ഒരു ചോദ്യചിഹ്നമായിത്തീരും.
സ്ക്രാപ് അയക്കു

സ്ക്രാപ് by നിമിഷ അജിത് on ഫെബ്രുവരി 2, 2013 at 2:55pm നന്നായിരിക്കുന്നു
ഈ മണ്ണിന്റെ മിടിപ്പുകളില്‍
ഒരു ചോദ്യ ചിഹ്നമായി തീരും................ നല്ല വരികള്‍

സ്ക്രാപ് by മണിലാൽ on ഫെബ്രുവരി 2, 2013 at 2:39pm നല്ല കവിത......

സ്ക്രാപ് by salim on ഫെബ്രുവരി 2, 2013 at 1:00am ഇനി നമ്മുടെ നെഞ്ചിടിപ്പായി
ഈ മണ്ണിന്റെ മിടിപ്പുകളില്‍
ഒരു ചോദ്യചിഹ്നമായിത്തീരും.നന്നായി

സ്ക്രാപ് by അര്‍ഷാദ് on ഫെബ്രുവരി 1, 2013 at 8:29pm 
☻സ്വന്തംപെങ്ങള്‍ (ജിസ്മിനകരീം) മറുപടി നല്‍കിയിരിക്കുന്നു '20-05-2013 കാസിമിനും രാജ്കുമാറിനും പിറന്നാള്‍ ആശംസകള്‍ നേരാം .. എന്ന ചര്‍ച്ചയില്‍'
☻സ്വന്തംപെങ്ങള്‍ (ജിസ്മിനകരീം) മറുപടി നല്‍കിയിരിക്കുന്നു '20-05-2013 കാസിമിനും രാജ്കുമാറിനും പിറന്നാള്‍ ആശംസകള്‍ നേരാം .. എന്ന ചര്‍ച്ചയില്‍'
+വടശേരി വാമനന്‍(മനു) മറുപടി നല്‍കിയിരിക്കുന്നു '20-05-2013 കാസിമിനും രാജ്കുമാറിനും പിറന്നാള്‍ ആശംസകള്‍ നേരാം .. എന്ന ചര്‍ച്ചയില്‍'
+വടശേരി വാമനന്‍(മനു) മറുപടി നല്‍കിയിരിക്കുന്നു '20-05-2013 കാസിമിനും രാജ്കുമാറിനും പിറന്നാള്‍ ആശംസകള്‍ നേരാം .. എന്ന ചര്‍ച്ചയില്‍'
Eldhose George (എല്‍ദോസ്) ന്റെ(ടെ) വചനം
+ റിയാസ് + @riyu മറുപടി നല്‍കിയിരിക്കുന്നു '20-05-2013 കാസിമിനും രാജ്കുമാറിനും പിറന്നാള്‍ ആശംസകള്‍ നേരാം .. എന്ന ചര്‍ച്ചയില്‍'
മലപ്പുറം കുഞ്ഞാപ്പു@SaLaM_vLy മറുപടി നല്‍കിയിരിക്കുന്നു 'കുഞ്ഞാപ്പുവിന്റെ കുസൃതികൾ ......ഭാഗം മൂന്ന് (ഷൂട്ടിങ്ങ്) എന്ന ചര്‍ച്ചയില്‍'
മലപ്പുറം കുഞ്ഞാപ്പു@SaLaM_vLy മറുപടി നല്‍കിയിരിക്കുന്നു 'കുഞ്ഞാപ്പുവിന്റെ കുസൃതികൾ ......ഭാഗം മൂന്ന് (ഷൂട്ടിങ്ങ്) എന്ന ചര്‍ച്ചയില്‍'
Eldhose George (എല്‍ദോസ്) മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'
മലപ്പുറം കുഞ്ഞാപ്പു@SaLaM_vLy മറുപടി നല്‍കിയിരിക്കുന്നു 'കുഞ്ഞാപ്പുവിന്റെ കുസൃതികൾ ......ഭാഗം മൂന്ന് (ഷൂട്ടിങ്ങ്) എന്ന ചര്‍ച്ചയില്‍'
മലപ്പുറം കുഞ്ഞാപ്പു@SaLaM_vLy മറുപടി നല്‍കിയിരിക്കുന്നു 'കുഞ്ഞാപ്പുവിന്റെ കുസൃതികൾ ......ഭാഗം മൂന്ന് (ഷൂട്ടിങ്ങ്) എന്ന ചര്‍ച്ചയില്‍'© 2013 സുഹൃത്ത്.കോം™
അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ സുഹൃത്ത്.കോം ലെ അംഗമായിരിക്കണം
സുഹൃത്ത്.കോം അംഗമാകാം