വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍
ശനിദേവന്‍ ഒരിക്കല്‍ ഗ്രഹനില പരിശോധി ച്ചപ്പോള്‍ ആണ് ഓര്‍ത്തത് താന്‍ ഇതുവരെയും ഗണപതിയില്‍ ആവേശിച്ചിട്ടില്ലലോ എന്ന്ഓര്‍ത്തത് ആദി ദേവനായ വിനായക ദേവനില്‍ ബാധി ക്കുമ്പോള്‍ അല്‍പ്പം വിനയവും പക്വതയും വേണമല്ലോ അതിനാല്‍ ശനിദേവന്‍ ഒരു ബ്രാന്മണന്‍റ്റെ വേഷത്തില്‍ വിനായകനെ സമീപിച്ചു . തന്ത്രശാലിയായ വിനായകന്‍ ശനി ദേവനോട് പറഞ്ഞു താങ്കള്‍ എന്നെ അന്വോഷിച്ചു വന്നതല്ലേ അങ്ങയെ ഞാന്‍ നിരാശ പെടുതുന്നില്ല , അതിനാല്‍ താങ്കള്‍ ആ വലതു കയ്യൊന്നു നീട്ട് ശനിശ്വരന് വിനയകന്റ്റെ തന്ത്രം മനസിലായില്ല . ഉടന്‍തന്നെ ശനിദേവന്‍ ഗണേശനു നേരെ തന്‍റ്റെ കരം നീട്ടി വിനായകന്‍ ശനിശ്വരന്‍റ് കരത്തില്‍ നാളെയെന്നു കുറിക്കുകയും ചെയ്തു . കൈ പരിശോധിച്ച ശനിശ്വരന്‍ കരത്തില്‍ നാളെ എന്ന് കുറിച്ചിരിക്കുന്നതാണ് കണ്ടത് വിനായകന്‍ പുഞ്ചിരി ച്ചുകൊണ്ട് പറഞ്ഞു നാളെ വന്നു എന്നില്‍ പ്രവേശിച്ചുകൊള്ളു .സമ്മതിച്ചു കൊണ്ട് ശനിദേവന്‍ മടങ്ങി പോയി . അടുത്ത ദിവസം ക്യത്യ സമയത്തു തന്നെ ശനി വിനായകനെ സമീപിച്ചു . എന്നാല്‍ ശനി ദേവാ ആ കൈ ഒന്ന് നോക്കു നാളെ എന്നല്ലേ നാം പറഞ്ഞത് അതിനാല്‍ ഇന്നു പോയിട്ട് നാളെ വരിക , ശനിദേവന് അത്ര രസിചില്ലങ്കിലും നാളെ എന്തായാലും വിനായകനെ പിടികൂടണമെന്നു തിരുമാനിച്ചു കൊണ്ട് ക്ഷുപിതനയി മടങ്ങിപോയി . അടുത്ത ദിവസവും ഇതു തന്നെ ആവര്‍ത്തിച്ചു . ഒടുവില്‍ ശനിദേവന്‍ ഇനിയും തനിക്കു ക്ഷമിക്കാന്‍ സാദ്ധ്യമല്ലായെന്നു പറഞ്ഞു . ഇതു കേട്ട് വിനായകന്‍ പരിഹസിച്ചു കൊണ്ട് പറഞ്ഞു ശനിശ്വരാ വാക്കു തെറ്റിക്കുന്ന പ്രവണത ശ്രേഷ്ട്ടന്‍ മാര്‍ക്ക് ഭുഷ്ണമല്ലാ അങ്ങയുടെ കരത്തിലേക്ക് നോക്കു നാളെ എന്നല്ലേ കുറിച്ചിരിക്കുന്നത് . എന്നെ പിടികൂടണമെങ്കില്‍ ഒരു കാര്യം ചെയ്യാം അങ്ങയുടെ കയ്യില്‍ കുറിച്ചിരിക്കുന്നത് മാച്ചുകളഞ്ഞിട്ടു എന്തു വേണമെങ്കിലും ആയികൊള്ളു . ഗണനാഥന്‍ പറഞ്ഞത് ന്യായമാണെന്ന് തോന്നിയതിനാല്‍ കയ്യില്‍ എഴുതിയത് മാച്ചുകളയാന്‍ ആവുന്നത്ര ശ്രമിച്ചു പക്ഷേ അത് ഒരിക്കലും മായ്ക്കാന്‍ പറ്റിയില്ല . അങ്ങനെ വിനായകന്‍ ശനിദേവനില്‍ നിന്നും രക്ഷ പെട്ടു
സ്ക്രാപ് അയക്കു
സ്ക്രാപ് by Alju Sasidharan on ഫെബ്രുവരി 3, 2013 at 12:46pm വേറെയും കഥകള്‍ ഉണ്ട് ,ശനി ശിവന്‍റ്റെ അടുത്ത് ചെന്ന് അനുവാദം ചോതിച്ചപ്പോള്‍ എവിടെ വേണമെങ്കിലും ഇരുന്നോളാന്‍ അനുവാദം കൊടുത്തു ശനി ശിവന് ചുറ്റും നടന്നിട്ടും സ്ഥലം കിട്ടിയില്ല കഴുത്തിലും കയ്യ് കാലുകളിലും എല്ലാം ഓരോരുത്തര്‍ കയ്യടക്കി വെച്ചിരിക്കുന്നു , തുടയില്‍ ആണെങ്കില്‍ ഭഗവതിയും ,ഇങ്ങനെ വിഷമിച്ചപ്പോള്‍ ഭഗവാന്‍ തന്നെ പരിഹാരം തന്നു ജടയില്‍ കയറി ഇരുന്നു കൊള്ളൂ എന്ന് ശനി സന്തോഷതോടെ ശിവന്റ്റെ തലയില്‍ കയറി , ഒച്ചപ്പാടും ബഹളവും കാരണം ഒരു നിമിഷം പോലും ഇരിക്കാന്‍ പറ്റുന്നില്ല ഗംഗദേവി അവിടെയല്ലേ വസിക്കുന്നത് ,ക്ഷിണിച്ചു അവശതയായി വിണ്ടും ഭഗവാനെ സമീപിച്ചു , ഭഗവാന്‍ നിസഹയത്തോടെ കൈയ്യിമലര്‍ത്തി ഒഴിവുള്ള സ്ഥലമൊന്നും ഇല്ലാത്തത് കൊണ്ട് .ശനിദേവന്‍ ഭഗവാനെ ബാധിക്കാതെ തിരിച്ചു പോയി

സ്ക്രാപ് by gopakumar on ഫെബ്രുവരി 3, 2013 at 7:01am കൊള്ളാം...ഇതുപോലെ മറ്റൊരു കഥയും ഉണ്ട്...അത് ശനി ശിവനെ ബാധിച്ച കഥ യാണ്....ശിവന് ശനിദശ ആരംഭിക്കാരായി....അത് മനസിലാക്കി മുന്കൂടി ശിവനെ പോയി കണ്ടു....ശിവന്‍ ആള് പ്രശ്നക്കാരന്‍ ആണ്...ശിവന് ദേഷ്യം വന്നാല്‍ എട്ടിന്റെ പണി പാലിന്‍വെള്ളത്തില്‍ കിട്ടും എന്ന് ശനിക്കറിയാം...അതുകൊണ്ട് ശിവനെ കാലേകൂട്ടി കണ്ടു കാര്യം പറഞ്ഞു..."ഭഗവാനെ..ഗ്രഹനില പ്രകാരം അങ്ങേയ്ക്ക് ശനി ദശ തുടങ്ങാറായി...അങ്ങയെ ബാധിക്കുവനുള്ള അനുവാദം തരണം...." ശിവന്‍ ആലോചിച്ചു..ശനി ബാധിച്ചാല്‍ ദുരിതമാ...എങ്ങനെ ഒഴിവാക്കണം....ശനി ദശ ആരംഭിക്കുന്ന ഡേറ്റ് ചോദിച്ചു...ശനി ഡേറ്റ് പറഞ്ഞു....ഓക്കേ അന്നത്തെ ദിവസം രാവിലെ പോന്നോളൂ എന്ന് ശിവന്‍ ശനിക്കു അനുവാദം കൊടുത്തു....പക്ഷെ ശിവന്‍ ശനിയെ പറ്റിക്കാനായി അന്നത്തെ ദിവസം രാവിലെ ഒരു എലിയുടെ വേഷത്തില്‍ അവിടെയുള്ള ഒരു പൊത്തില്‍ കയറി ഒളിച്ചു ഇരുന്നു....ശനി ദശയുടെ സമയം കഴിഞ്ഞിട്ടേ ഇറങ്ങുന്നുള്ളൂ എന്ന് തീരുമാനിച്ചു....ശനി ദശ കഴിയുന്ന ദിവസം ശിവന്‍ പുറത്തിറങ്ങി....അപ്പോള്‍ ശനി തൊഴുതുകൊണ്ട് മുന്നില്‍ നില്‍ക്കുന്നു...ശിവന്‍ ചോദിച്ചു...ശനി ഭഗവാനെ നിങ്ങള്‍ എന്ത് പണിയാ കാണിച്ചത്...ഞാന്‍ താങ്കളെ പ്രതീക്ഷിച്ചു കത്ത്തിരുന്നല്ലോ....എന്താ വരാതിരുന്നത്....ശനി പറഞ്ഞു.....ഞാന്‍ കൃത്യ സമയത്ത് എത്തുകയും ചെയ്തു...അങ്ങയെ ബാധിക്കുകയും ചെയ്തു....ആ ശനി ബാധിച്ചതുകൊണ്ടാണ് കൈലാസത്തില്‍ അടിച്ചുപൊളിച്ചു കഴിയേണ്ട അങ്ങ് എലിയായി പൊത്തില്‍ കഴിയേണ്ടി വന്നത്.....അതാണ് ശനിദശ....

സ്ക്രാപ് by ഗിരീഷ് സി.(തെന്നാലി) on ഫെബ്രുവരി 2, 2013 at 11:41pm നാളെ നാളെ നീളെ നീളെ ...നല്ല രസമുള്ള കഥ....!

സ്ക്രാപ് by കൃഷ്ണന്‍ ചെറുവെള്ളി,ആലുവ. on ഫെബ്രുവരി 2, 2013 at 9:58pm പുരാണ കഥകള്‍ക്ക് അതിന്‍റെതായ അര്‍ത്ഥവ്യാപ്തി ഉണ്ട്-ഈ കഥയില്‍ നിന്നും എത്ര ശക്തനായാലും, ബുദ്ധി കൊണ്ടും,കൌശലം കൊണ്ടും നേരിടാനാകുമെന്ന സന്ദേശം നമുക്ക് ലഭിക്കുന്നു.

സ്ക്രാപ് by മുഹമ്മദ് റജീയ് on ഫെബ്രുവരി 2, 2013 at 7:50pm നന്നായിട്ടുണ്ട്

സ്ക്രാപ് by മണിലാൽ on ഫെബ്രുവരി 2, 2013 at 4:46pm നന്ദി.....അൽജു ഈ കഥകൾ വീണ്ടൂംഓർമ്മിപ്പിക്കുന്നതിന്
സ്ക്രാപ് by Alju Sasidharan on ഫെബ്രുവരി 2, 2013 at 4:39pm അല്ല
സ്ക്രാപ് by എ ബി. സുനില്‍ തൃശൂര്‍ on ഫെബ്രുവരി 2, 2013 at 4:03pm ഇത് വെറും ഭാവനാസ്രിഷ്ടി മാത്രം ആണോ?

സ്ക്രാപ് by പ്രിയ on ഫെബ്രുവരി 2, 2013 at 10:37am 



സ്ക്രാപ് by സഖാവ് പ്രതീഷ് on ഫെബ്രുവരി 2, 2013 at 9:08am കൊള്ളാം

+ സജിത്ത് @ പ്രാഞ്ചിയെട്ടന്‍ മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
അമീന്‍ (കൊസ്രാ കൊള്ളി) മറുപടി നല്‍കിയിരിക്കുന്നു 'നോട്ട് ബുക്ക് വിതരണം - വിശദാംശങ്ങള്‍ ചേര്‍ക്കുക എന്ന ചര്‍ച്ചയില്‍'
★ചാത്തന്‍©★ █▬█ARI കാഞ്ഞങ്ങാട് മറുപടി നല്‍കിയിരിക്കുന്നു 'രണ്ടു സ്ത്രീകള്‍ ഒത്തു ചേര്‍ന്നാല്‍ മൂന്നാമതൊരു സ്ത്രീയെ കുറിച്ച് പരദൂഷണം പറയുന്നു . രണ്ടു പുരുഷന്മാര്‍ ചേര്‍ന്നാലോ ? എന്ന ചര്‍ച്ചയില്‍'
★ചാത്തന്‍©★ █▬█ARI കാഞ്ഞങ്ങാട് മറുപടി നല്‍കിയിരിക്കുന്നു 'രണ്ടു സ്ത്രീകള്‍ ഒത്തു ചേര്‍ന്നാല്‍ മൂന്നാമതൊരു സ്ത്രീയെ കുറിച്ച് പരദൂഷണം പറയുന്നു . രണ്ടു പുരുഷന്മാര്‍ ചേര്‍ന്നാലോ ? എന്ന ചര്‍ച്ചയില്‍'
★ചാത്തന്‍©★ █▬█ARI കാഞ്ഞങ്ങാട് മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
അമീന്‍ (കൊസ്രാ കൊള്ളി) മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
അമീന്‍ (കൊസ്രാ കൊള്ളി) മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
അമീന്‍ (കൊസ്രാ കൊള്ളി) മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
+NajEeM@നിറക്കൂട്ട് മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
+NajEeM@നിറക്കൂട്ട് മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
+NajEeM@നിറക്കൂട്ട് മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'© 2013 സുഹൃത്ത്.കോം™
അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ സുഹൃത്ത്.കോം ലെ അംഗമായിരിക്കണം
സുഹൃത്ത്.കോം അംഗമാകാം