സുഹൃത്ത്.കോം

വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍

 

ദാ കാക്ക നനഞ്ഞെറങ്ങിയേക്കണൂ.....ഇന്നിനി മഴ തോരണ ലെക്ഷണമില്ല . ചാണകം മെഴുകിയ തറയില്‍ കാലും നീട്ടി മുഷിഞ്ഞൊരു കൈലിമുണ്ടും പുതച്ച് ഇനിയും തോരാത്ത മഴയെ നോക്കി മുത്തശ്ശി ഒരു പ്രവചനം.

"ഈ മുത്തശ്ശിക്കൊന്നു മിണ്ടാതിരുന്നൂടെ കാക്ക നനഞ്ഞിറങ്ങിയാല് മഴ തോരില്ലാത്രേ...ആരാ ഇതൊക്കെ പറഞ്ഞെ"

"എന്റെ കുട്ട്യേ ഇതൊക്കെ സത്യാ അല്ലേലും ഇപ്പോഴത്തെ കുട്ട്യോള്‍ക്ക് ഇതൊന്നും തീരെ നിശ്ചയില്ല്യാ"

" ഹോ ഒക്കെ അറിയാവുന്ന ഒരാള് എന്നുവെച്ചാ ഇന്ത്യന്‍ രാഷ്ട്രപതിയല്ലേ ഈ ഇരിക്കുന്നെ "

"അതാരാ കുട്ട്യേ നീയിപ്പോ പറഞ്ഞ ആളു ..?"

"അത് നമ്മുടെ പ്രസിഡന്റാണ് "

"സൊസൈറ്റീലെയോ അതോ പഞ്ചായത്തിലെയോ..?

"എന്റെ മുത്തശ്ശീ ഇതതൊന്നുമല്ല ഇന്ത്യന്‍ പ്രസിഡന്റ്‌" ""

"ഹും കളിയാക്കേണ്ട നിന്റെ മുത്തശ്ശനുണ്ടായിരുന്നെങ്കില്‍ ഇപ്പൊ അതിലും വലിയ പ്രസിഡന്റ്‌ ആയേനെ"

മുത്തശ്ശിയുടെ തൊണ്ടയിടറി

"അമ്മെ മഴയിത്തിരി കുറഞ്ഞിരിക്കുന്നു. ഇപ്പോപ്പോയാ അടുത്ത മഴയ്ക്ക് മുന്‍പ് സ്കൂളിലെത്താം"

" അമ്മൂ നീയിന്നിനി സ്കൂളില്‍ പോകണ്ടാ ചാറ്റല്‍മഴ നനഞ്ഞു പനി പിടിച്ചാ മരുന്ന് വാങ്ങാന്‍ പോലും കാശില്ല"

അമ്മ പറയുന്നത് മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ പുസ്തകം ശരീരത്തോട് ചേര്‍ത്ത് പിടിച്ചു ഞാനോടി

"അമ്മൂ ഒന്ന് നില്‍ക്കൂ .....പറയുന്നത് കേള്‍ക്കു മോളെ ...."

അമ്മയുടെ വിളി കേട്ടില്ലെന്നു നടിച്ചു. ഓടുന്ന വഴിക്ക് പുസ്തകത്തോടൊപ്പം സൂക്ഷിച്ചു പിടിച്ച പൊതിച്ചോറിലേക്ക് ഒന്ന് കൂടി നോക്കി.എന്റെ നടത്തം സാവധാനമായി. ഹോ എന്തൊക്കെയായിരിക്കും ഈ പൊതിക്കുള്ളില്‍...//?? ഒരു മുട്ട പൊരിച്ചതുണ്ടാവും പിന്നെ മഞ്ഞനിറത്തിലുള്ള എന്തെങ്കിലും കറി. തേങ്ങാ ചമ്മന്തി തീര്‍ച്ചയായും ഉണ്ടാവും.ഒരു കോണില്‍ ചുവന്ന നിറത്തില്‍ അച്ചാറും ഉണ്ടാവും. എല്ലാറ്റിലുമുപരി തവിട്ടു നിറത്തില്‍ നല്ല മുഴുത്ത കുത്തരി ചോറും. ഹോ ഓര്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്നു. ചുറ്റും ആരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ട് സാവധാനം ആ പൊതി എന്റെ മൂക്കിനോടടുപ്പിച്ചു.

സാധാരണ ഉച്ചയ്ക്കു ഊണ് കഴിക്കാനിരിക്കുമ്പോള്‍ ഞാനേതെങ്കിലും ഒരു കോണിലെ ഇരിക്കാറുള്ളൂ. കൂട്ടുകാരൊക്കെ സുഭിക്ഷമായ ഭക്ഷണപ്പൊതി തുറക്കുമ്പോള്‍ ഞാന്‍ മാത്രം നാറുന്ന റേഷനരി കൊണ്ടുള്ള ചോറും കൊണ്ട് അവര്‍ക്ക് നടുവില്‍ ഒരു പരിഹാസ പാത്രം പോലെ...... മാത്രവുമല്ല ചോറിനു കൂട്ടാന്‍ കാര്യമായി ഒന്നും ഉണ്ടാകാറില്ല. ഒന്നുകില്‍ ചേമ്പിന്‍ തണ്ടോ മുരിങ്ങയിലയോ ഉപ്പില്‍ വറ്റിച്ചതോ അല്ലെങ്കില്‍ തേങ്ങ ചേര്‍ക്കാതെ മുളകരച്ച ചമ്മന്തിയോ മാത്രമേ ഉണ്ടാകാറുള്ളൂ.ഇന്നൊരു ദിവസമെങ്കിലും മറ്റുള്ളവരെപ്പോലെ ഇലപ്പൊതിയൊന്നു തുറന്നു വെച്ച് എല്ലാവരും കാണ്‍കെ ഗമയോടെ ഒന്നുണ്ണണം.
മനസ്സുകൊണ്ട് ഞാനെന്റെ കൂട്ടുകാരി അര്‍ച്ചനയ്ക്ക് നന്ദി പറഞ്ഞു.

സ്കൂളിലേക്കുള്ള വഴിയില്‍ അവളുടെ കാലില്‍ കുപ്പിച്ചില്ല് തറച്ചതും, പുസ്തകവും ചോറും എന്റെ വീട്ടില്‍ വെച്ച് അവള്‍ അമ്മയോടൊപ്പം ആശുപത്രിയിലേക്ക് പോയതും.പോകും മുന്‍പ് അവളുടെ അമ്മ പറഞ്ഞ വാക്കുകളും ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിച്ചു
" അമ്മൂ ആ ബാഗില്‍ ഇവളുടെ ചോറ് പൊതിയുണ്ട് അത് കളയാണ്ട് എടുത്തു കഴിച്ചോണം കേട്ടോ "

ക്ലാസ് റൂമിന് പിന്‍ഭാഗത്ത്‌ ജനലിനോട്‌ ചേര്‍ത്ത് ഞാനാ പൊതി വച്ചു. അന്നെന്തോ സമയം സാവധാനം ഇഴയുന്നതായി തോന്നി.

ഉച്ചക്ക് ഇന്റര്‍വെല്ലിനു മണിയടിച്ചു. ഞാനോടി കൈകഴുകി തിരിച്ചു വന്നു.വര്‍ധിച്ച ഉത്സാഹത്തോടെ ചോറുപൊതിയുടെ അടുത്തേയ്ക്കോടി. അത് കയ്യിലെടുത്തതും എന്റെ നെഞ്ചൊന്നു കാളി

ഈശ്വരാ ചതിച്ചോ ചോറു പോതിക്ക് ചുറ്റും കറുത്ത ഉറുമ്പിന്‍ കൂട്ടം. പൊതിയുടെ പുറത്തുകൂടി നടന്ന ഉറുമ്പുകളെ തട്ടിക്കളഞ്ഞ് മറ്റുള്ളവരോടൊപ്പം ഞാനും പൊതി തുറന്നു.
മുട്ട പൊരിച്ചതിലും ചോറിലും കറിയിലുമെല്ലാം ഉറുമ്പിന്‍ കൂട്ടം.
കവിളിലൂടെ ഒലിച്ചിറങ്ങിയ രണ്ടു തുള്ളി കണ്ണുനീര്‍ ആ ചോറിലേക്ക്‌ വീണു

ചോറുപൊതിയുമായി വേസ്റ്റ്‌ ബക്കറ്റ് ലക്ഷ്യമാക്കി നടക്കുമ്പോള്‍ പിന്നില്‍ ഒരു ചിരി ഉയര്‍ന്നത് കേട്ടില്ലെന്നു നടിച്ചു

 

 

കാഴ്ചക്കാര്‍: 181

സ്ക്രാപ് അയക്കു

അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ സുഹൃത്ത്.കോം ലെ അംഗമായിരിക്കണം

സുഹൃത്ത്.കോം അംഗമാകാം

സ്ക്രാപ് by അശോക്‌ കുമാര്‍ (മജീഷ്യന്‍ ) on മാര്‍ച്ച് 4, 2013 at 1:27pm

ജീവിതം കഥകളായി പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ അത് പലര്‍ക്കും സ്വന്തം ജീവിതമാണെന്ന് തോന്നിപ്പോകുന്നത് തികച്ചും സ്വാഭാവികം. കഥയെ വിലയിരുത്തിയ എല്ലാ വായനക്കാര്‍ക്കും എന്റെ നന്ദി

സ്ക്രാപ് by sreejith on ഫെബ്രുവരി 25, 2013 at 11:14pm

നല്ലൊരു കഥയായിരുന്നു അശോകേട്ടാ. ..തുടര്‍ന്നും പ്രതീക്ഷിക്കുന്നു ഇത് പോലെയുള്ള കഥകള്‍ .

സ്ക്രാപ് by Soman Pillai പിള്ളച്ചേട്ടന്‍ © on ഫെബ്രുവരി 23, 2013 at 4:44pm

അല്‍പ്പം പഴയ കാലഘട്ടത്തിലെ കഥ ..................നന്നായിരിക്കുന്നു

സ്ക്രാപ് by Dileep on ഫെബ്രുവരി 17, 2013 at 5:43am
Jaya .....iniyum time undallo!!!!!
സ്ക്രാപ് by അശോക്‌ കുമാര്‍ (മജീഷ്യന്‍ ) on ഫെബ്രുവരി 17, 2013 at 2:02am

ഇത്രയ്ക്കു കലി വേണോ ജയാ..?
ഒരു കഥ ജനിക്കുമ്പോള്‍ കഥാകൃത്തായ പുരുഷനും ഈറ്റുനോവ് അനുഭവിക്കും എന്നറിയില്ലേ.പെണ്‍കുഞ്ഞിനെ പ്രസവിച്ച മരുമകളോട് "നിനക്കൊരു ആണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ പാടില്ലായിരുന്നോ " എന്ന് ആക്രോശിക്കുന്ന അമ്മായിയമ്മയുടെ മനോഭാവമായ്പ്പോയി ഇത്.

സ്ക്രാപ് by ജയാ മനോജ് on ഫെബ്രുവരി 16, 2013 at 1:54pm

ഹോ ഇതന്യായം ആയി പോയി ... എനിക്കിങ്ങനെ കഥ വായിക്കുമ്പോ കലി വരും .. മിഥുനം പിക്ച്ചരില്‍ പൈസയും കൊണ്ട് വരുന്ന മോഹന്‍ലാലും മാമുക്കോയയും ഒക്കെ അടിയുണ്ടാക്കി പൈസ ഓടയില്‍ കൂടി ഒഴുകി പോകുന്ന പോലെ ... എന്താന്യായം ആണിത് .. അമ്മൂന് ഒരീസം എങ്കിലും ആ ചോറ് ഉണ്ണാന്‍ കൊടുതൂടാരുന്നോ അശോകേട്ടാ ....

സ്ക്രാപ് by അശോക്‌ കുമാര്‍ (മജീഷ്യന്‍ ) on ഫെബ്രുവരി 16, 2013 at 2:02am

എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു

സ്ക്രാപ് by പ്രതീഷ്‌ സ്വപ്നജീവി on ഫെബ്രുവരി 15, 2013 at 9:42pm

നന്നായിട്ടുണ്ട് ചേട്ടാ ...

സ്ക്രാപ് by നിമിഷ അജിത്‌ on ഫെബ്രുവരി 15, 2013 at 11:16am

നന്നായിരിക്കുന്നു. സമയകുരവ് മൂലം ഇപ്പൊ രചനകള്‍ ഒന്നും നോക്കാന്‍ പറ്റാറില്ല, ലിങ്ക് അയച്ചു തന്നതിന് നന്ദി

സ്ക്രാപ് by Dileep on ഫെബ്രുവരി 14, 2013 at 9:28pm

വളരെ നന്നായിട്ടുണ്ട്

ഫേസ്ബുക്ക് സ്പെഷ്യല്‍

ഇപ്പോള്‍ കിട്ടിയതു

അശോക്‌ കുമാര്‍ (മജീഷ്യന്‍ ) commented on Mubarak Ch's video
5 സെക്കന്റുകള്‍ മുന്‍പ്
കൃഷ്ണന്‍ ചെറുവെള്ളി,ആലുവ. മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
22 സെക്കന്റുകള്‍ മുന്‍പ്
്റെ ഒരു രചന നല്ലതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു
23 സെക്കന്റുകള്‍ മുന്‍പ്
Ranjith Thankachan ( നീലന്‍ ) posted a blog post
31 സെക്കന്റുകള്‍ മുന്‍പ്
രാജേഷ് കുമാര്‍ (ബല്ലാരി രാജ) മറുപടി നല്‍കിയിരിക്കുന്നു 'പുകവലിയും പാന്‍മസാലയും.. എന്ന ചര്‍ച്ചയില്‍'
42 സെക്കന്റുകള്‍ മുന്‍പ്
കൃഷ്ണന്‍ ചെറുവെള്ളി,ആലുവ. മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
43 സെക്കന്റുകള്‍ മുന്‍പ്
രാജേഷ് കുമാര്‍ (ബല്ലാരി രാജ) മറുപടി നല്‍കിയിരിക്കുന്നു 'പുകവലിയും പാന്‍മസാലയും.. എന്ന ചര്‍ച്ചയില്‍'
1 മിനിട്ട് മുന്‍പ്
കൃഷ്ണന്‍ ചെറുവെള്ളി,ആലുവ. മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
2 മിനിട്ടുകള്‍ മുന്‍പ്
കൃഷ്ണന്‍ ചെറുവെള്ളി,ആലുവ. മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
2 മിനിട്ടുകള്‍ മുന്‍പ്
കൃഷ്ണന്‍ ചെറുവെള്ളി,ആലുവ. മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
3 മിനിട്ടുകള്‍ മുന്‍പ്
കൃഷ്ണന്‍ ചെറുവെള്ളി,ആലുവ. മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
3 മിനിട്ടുകള്‍ മുന്‍പ്
കൃഷ്ണന്‍ ചെറുവെള്ളി,ആലുവ. മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
4 മിനിട്ടുകള്‍ മുന്‍പ്

© 2013   സുഹൃത്ത്.കോം™

മുദ്രകള്‍  |  പരാതികള്‍/സഹായം  |  Terms of Service