സുഹൃത്ത്.കോം

വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍

റാഷിദ എനിക്ക് മറന്നു പോയ ഒരു മുഖമായിരുന്നു . അഥവാ അവളെ ഓര്‍ക്കേണ്ട ഒരു കാര്യവും എനിക്കില്ലായിരുന്നു . അവളെ സ്കൂളില്‍ കണ്ടതായി എനിക്ക് ഇപ്പോഴും ഓര്‍മ ഇല്ല . പക്ഷെ അവള്‍ എന്‍റെ കൂടെ മദ്രസയില്‍ ഉണ്ടായിരുന്നു . ശരിക്കും ഞാന്‍ അവരെ ഇത്ത എന്ന് വിളിക്കണം . എന്നെക്കാള്‍ രണ്ടോ മൂന്നോ വര്ഷം വയസ്സ് കൂടുതല്‍ ഉണ്ട് . പക്ഷെ ഇത്ത പോയിട്ട് അവളുടെ പേര് പോലും ഞാന്‍ അടക്കമുള്ളവര്‍ വിളിച്ചില്ല . അഹങ്കാരം കൊണ്ടോ ബഹുമാനമില്ലാത്തത് കൊണ്ടോ അല്ല കാരണം അവള്‍ രാവിലെ മദ്രസയില്‍ വരും മദ്രസ വിട്ടാല്‍ പോകും . ആരുമായോ വലിയ അടുപ്പമില്ല. പിന്നെ ഞങ്ങള്‍ ആരും കേള്‍ക്കാതെ അവളുടെ ഇരട്ടപ്പേര് വിളിക്കും . അതും മനസ്സില്‍ എവിടെയോ മറന്നു കിടക്കുന്നു .
ഇടയ്ക്കിടെ വലതു വശത്ത് നിന്ന് ഉസ്താദിന്റെ വടിയുടെ ശബ്ദം ഉയരുമ്പോള്‍ റാഷിദയുടെ കരയുന്ന മുഖം കാണാം , പഠിക്കാനും അത്ര മോശമായിരുന്നു അവള്‍
ഒരു ചെറിയ മദ്രസ . ഇരുപതോ ഇരുപത്തി അഞ്ചോ കുട്ടികള്‍ . അവര്‍ക്ക് രണ്ടു ഉസ്താദുമാര് . അവിടെ ആണ് എന്‍റെ മത പഠനം ആരംഭിച്ചത് . മദ്രസയുടെ ഒരറ്റത്ത്‌ ഇരുന്നാല്‍ മറ്റേ അറ്റം വരെ കാണാവുന്ന തുറന്ന പാഠശാല ആയതിനാല്‍ എല്ലാവര്ക്കും എല്ലാവരെയും നല്ല പരിചയമായിരുന്നു . കൂടാതെ എല്ലാവരും അടുത്തടുത്ത വീട്ടില്‍ താമസിക്കുന്നവര്‍ . മദ്രസ ആറാം തരം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ . ആറാം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഹാപ്പി ആയി മദ്രസയോടു വിട പറഞ്ഞു . പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ റാഷിദ ഏതോ ഒരു തെക്കന്‍ ജില്ലക്കാരന്റെ കൂടെ ഒളിച്ചോടി പോയി . , അവള്‍ തെക്കനെ പ്രേമിച്ചതോ ഒളിച്ചോടി പോയതോ ഞങ്ങളില്‍ ഒരു വികാരവും ഉണ്ടാക്കിയില്ല പക്ഷെ അവളുടെ ഒളിച്ചോട്ടം കാരണം നമുക്ക് നഷ്ടമായത് ഒരു ബിരിയാണി ആയിരുന്നു. അവള്‍ക്കു കുറച്ചു ബിരിയാണിയും തന്നു ഒളിചോടിപോയിക്കൂടെ . അക്കാലത്തെ ഞങ്ങളുടെ മുഖ്യ വിഷമം അതായിരുന്നു . വല്ലാത്ത പഹച്ചി തന്നെ . പതിയെ എല്ലാവരും രാഷിദയെ മറന്നു . അവള്‍ കാരണം നഷ്ടമായ ബിരിയാണിയെ മറന്നു . പിന്നെ കല്യാണങ്ങളുടെ ഘോഷ യാത്ര തന്നെ ആയിരുന്നു . സ്കൂളില്‍ നിന്നു പെണ്‍കുട്ടികളുടെ കൊഴിഞ്ഞു പോക്കും തുടങ്ങി . സഹപാഠികള്‍ പെട്ടെന്ന് സ്കൂള്‍ മതിയാക്കുന്നതില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു വിഷമവും ഉണ്ടാക്കിയില്ല . മറിച്ചു സന്തോഷം. കൂടെ പഠിക്കുന്നവര്‍ ആയത് കൊണ്ട് രണ്ടു നേരം ഭക്ഷണം നിര്‍ബന്ധം. കല്യാണത്തിന്റെ തലേ രാത്രി അടി പൊളി ഭക്ഷണം ആയിരിക്കും . ഞങ്ങള്‍ അഞ്ചാറു പേരുണ്ടാകും ഒരു ഗാങ്ങില്‍. അതില്‍ ഒരാള്‍ മാത്രമേ കല്യാണ പെണ്ണിന്‍റെ കൂടെ പഠിക്കുന്നവന്‍ ഉണ്ടാകുകയുള്ളൂ . ഇതൊരു പരസ്പര ധാരണ ആയിരുന്നു . പല ക്ലാസുകളിലും പല ഡിവിഷനുകളിലും പഠിക്കുന്ന അഞ്ചു പേര്‍. അത് കൊണ്ട് ചുരുങ്ങിയ അഞ്ചു ക്ലാസുകളിലെ പെണ്‍കുട്ടികളുടെ കല്യാണങ്ങള്‍ ഞങ്ങള്‍ ആഘോഷിച്ചിരുന്നു അസൂയാലുക്കളായ സഹപാഠികള്‍ നാട്ടിലെ ഒരു കല്യാണ ശാപ്പാടും കളയാത്തവര്‍ എന്ന് പതുക്കെ പിറു പിരുക്കുന്നെന്ടെന്കിലും ഞങ്ങള്‍ അതൊന്നും ഒരു കാര്യമാക്കിയിരുന്നില്ല കാരണം ഒരു സഹപാഠിയുടെ കല്യാണം കെങ്കേമം ആക്കല്‍ ഞങ്ങളുടെ ഒരു കടമ ആയി തന്നെ കരുതി. ചിലപ്പോള്‍ ഞങ്ങളുടെ അസാന്നിധ്യം മൂലം ഭക്ഷണം ബാക്കി ആയിരുന്നുവെങ്കിലോ ?
ഞങ്ങള്‍ കല്യാണ വീട്ടില്‍ എത്തിയാല്‍ കല്യാണ പെണ്ണു ഒരു നാണത്തോടെ ഞങ്ങളുടെ അടുത്തു വരും. അഭ്യര്‍ഥനയും അപേക്ഷയുമായിരിക്കും കൂടുതല്‍ പറയാന്‍ ഉള്ളത് . കല്യാണം ടീച്ചറോട്‌ പറയരുതേ എന്നായിരിക്കും ആദ്യത്തെ അപേക്ഷ . രണ്ടാമത്തെ അപേക്ഷ ആണ് രസകരം . പുതിയാപ്പിളയുടെ കൂടെ പോകുമ്പോള്‍ സ്കൂളില്‍ വിളിക്കുന്ന ഇരട്ട പ്പേര് വിളിക്കരുതേ എന്നാണ് സങ്കടത്തോടെ ഉള്ള അപേക്ഷ . അപേക്ഷ കഴിഞ്ഞാല്‍ അടുത്ത ഊഴം ഭക്ഷണമാണ് . പാവം കല്യാണ പെണ്ണിന്‍റെ ഉമ്മ ഞങ്ങള്‍ക്ക് സ്പെഷ്യല്‍ ആയി ഭക്ഷണം തരും . അവര്‍ക്കറിയാം ഭക്ഷണം മോശമായാല്‍ പെണ്‍കുട്ടിയുടെ കല്യാണം ടീച്ചര്‍മാര്‍കിടയില്‍ ഞങ്ങള്‍ പാട്ടാക്കുമെന്നു . ഏതായാലും തിന്ന ഭക്ഷണത്തിന് ഞങ്ങള്‍ നന്ദി കാണിച്ചിരുന്നു . കല്യാണം കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞാലേ ടീച്ചര്‍മാര്‍ കല്യാണ വിവരം അറിയൂ . പക്ഷെ കല്യാണത്തോടെ ഇരട്ടപ്പേര് എല്ലാവരും മറക്കും .
വര്‍ഷങ്ങള്‍ കഴിഞ്ഞു . എല്ലാവരും പല പല സ്ഥലത്തായി . ഞങ്ങള്‍ താമസിച്ചിരുന്ന വീട് വിട്ടു വേറെ സ്ഥലത്തേക്ക് പോയി .
കാലത്തിന്‍റെ കുത്തൊഴുക്കില്‍ ഞാന്‍ ഗള്‍ഫിലുമെത്തി . ഉദ്യാന നഗരമായ അല്‍ ഐനില്‍ അടിച്ചു പൊളിച്ചു ബാച്ചിലര്‍ ജീവിതം നയിക്കുന്നു . ഒരു വെള്ളിയാഴ്ച അല്‍ ഐന്‍ ഖലീഫാ സ്ട്രീട്ടിലൂടെ മെല്ലെ നടക്കുമ്പോള്‍ എതിരെ വരുന്ന ഫാമിലിയില്‍ കണ്ണുടക്കി . പരിചയമുള്ള മുഖം . ഭാര്യയും ഭര്‍ത്താവും എന്ന് തോന്നിപ്പിക്കുന്ന ഒരു യുവാവും യുവതിയും നടന്നു വരുന്നു . പെട്ടെന്ന് എനിയ്ക്ക് പേര്‍ ഓര്‍മ വന്നില്ലെങ്കിലും ആ യുവതിയുടെ മുഖം നല്ല പരിചയം . പക്ഷെ ആ യുവതി എന്നെ കണ്ടിട്ടും ഒരു പരിചയവും ഇല്ലാതെ നടന്നു കളഞ്ഞു .
പിന്നെയും പലയിടത്തും അവളെ ഞാന്‍ കണ്ടു . പക്ഷെ കൂടെ ഉള്ള ആളുകള്‍ എല്ലായ്പ്പോഴും മാറികൊണ്ടിരുന്നു. എനിക്ക് പിടികിട്ടാത്ത മുഖമായിരുന്നു അവളുടേത്‌ . മാസങ്ങള്‍ കഴിഞ്ഞു അവളുടെ മുഖം എന്‍റെ മനസ്സില്‍ കിടന്നു നീറി കൊണ്ടിരുന്നു . വല്ലാത്ത ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചു . ഉത്തരം കിട്ടാത്ത ഒരു ചോദ്യം . ഒടുവില്‍ എനിക്ക് ഉത്തരം കിട്ടി . ആറു മാസത്തിനു ശേഷം .
ഞാനും കൂടെ താമസിക്കുന്ന കാദറും കൂടി ടാക്സിയില്‍ പോകുമ്പോള്‍ വഴിയില്‍ വെച്ചു അവള്‍ കൈ കാണിച്ചു . ടാക്സി ഡ്രൈവര്‍ പട്ടാണി ഒരു വല്ലാത്ത ചിരിയോടെ എന്നെ നോക്കി . നിര്‍ത്തണോ എന്ന നോട്ടം . പക്ഷെ ഞങ്ങള്‍ നിര്‍ത്താന്‍ പറഞ്ഞില്ല . അയാള്‍ക്ക് അവളെ നല്ല പരിചയം.
കാദര്‍ എന്നോട് ചോദിച്ചു നിനക്കവളെ അറിയുമോ എന്ന് . ഞാന്‍ മറുപടി പറഞ്ഞില്ല . കാരണം എവിടെയോ ഒരു അവ്യക്തത എന്‍റെ മനസ്സില്‍ ഉടലെടുത്തു . എന്‍റെ മറുപടിക്ക് കാത്തു നില്‍ക്കാതെ അവന്‍ പറഞ്ഞു തുടങ്ങി . അവള്‍ റാഷിദ, പാവം , ഭര്‍ത്താവ് ചതിച്ചതാ . ഒരു തെക്കന്‍ അവളെ പ്രേമിച്ചു കല്യാണം കഴിച്ചു ഇവിടെ കൊണ്ട് വന്നതാ . വേശ്യാലയം തുടങ്ങാന്‍ . അവളിപ്പോള്‍ അറിയപ്പെട്ട ഒരു വേശ്യ ആണ് . അവന്‍റെ ഓരോ വാക്കും എന്‍റെ ഉള്ളില്‍ അമ്പു പോലെ തറച്ചു കയറി . ഞാന്‍ പറഞ്ഞില്ല അവള്‍ എന്‍റെ കൂടെ മദ്രസയില്‍ പഠിച്ചതാണ് എന്ന് . അവളും അറിയാതിരിക്കട്ടെ ഞാന്‍ ആരാണെന്ന് . കൂടെ പഠിച്ചവര്‍ നല്ല നിലയില്‍ എത്തുന്നത്‌ കണ്ടാല്‍ അത് ഒരു സന്തോഷമാണ് . പക്ഷെ അറിയപ്പെട്ട ഒരു വേശ്യയെന്ന നിലയില്‍ കണ്ടാല്‍ ..................... കണ്ണില്‍ നിന്നും അറിയാതെ കണ്ണു നീര്‍ തുള്ളികള്‍ അടര്‍ന്നു വീണു .

റാഷിദ വീണ്ടും എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു . പക്ഷെ അവള്‍ക്കറിയില്ല ഞാന്‍ ആരാണെന്നു . ഞാനും അവളുടെ മുന്നില്‍ അഭിനയിച്ചു ഒരു അപരിചിതന്‍ ആയി ......
ചെറുപ്പത്തില്‍ വിഷമിച്ചത് അവളുടെ ഒളിച്ചോട്ടം കാരണം നഷ്ടമായ ബിരിയാണിയെ കുറിച്ചാണെങ്കില്‍ .......
ആ സങ്കടം ഹോട്ടലിലെ ഒരു ബിരിയാണിക്ക് മുന്നില്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു ...

ഇപ്പോഴിതാ വീണ്ടും റാഷിദ ..... വലിയൊരു സങ്കടമായി മുന്നില്‍ നില്‍ക്കുന്നു ........ ആര്‍ക്കും തീര്‍ക്കാന്‍ പറ്റാത്ത സങ്കടവും നാണക്കേടുമായി ...........

കാഴ്ചക്കാര്‍: 96

സ്ക്രാപ് അയക്കു

അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ സുഹൃത്ത്.കോം ലെ അംഗമായിരിക്കണം

സുഹൃത്ത്.കോം അംഗമാകാം

സ്ക്രാപ് by സുബൈര്‍ (സുബ പുക്കാട്ടുപടി) on മാര്‍ച്ച് 2, 2013 at 10:14pm

മനസ്സില്‍ ഒരു നീറ്റലായി നൊമ്പരമായി റഷീദ. രചന കൊള്ളാം

സ്ക്രാപ് by aadiseshan on ഫെബ്രുവരി 26, 2013 at 8:54pm

പുരുഷാധിപ്പത്യത്തിന്‍റെ ലോകം സ്ത്രിക്കു കല്‍പ്പിക്കുന്നത് ഒരു പ്രകൃതിദത്ത യോനിയുടെതാകുമ്പോള്‍ റാഷിദമാര്‍ നമ്മുക്ക് ഒരു നാണകേടകുന്നതില്‍ എന്തല്ഭുതം

സ്ക്രാപ് by കൊച്ചുമുതലാളി (അരുണ്‍ രമേശ്‌ ) on ഫെബ്രുവരി 25, 2013 at 11:28pm

മനസ്സില്‍ എവിടെയോ ഒരു നൊമ്പരമായി ഒരു സുഹൃത്ത്......

സ്ക്രാപ് by sreehari on ഫെബ്രുവരി 25, 2013 at 9:31pm

nannayittund

സ്ക്രാപ് by aadiseshan on ഫെബ്രുവരി 25, 2013 at 8:43pm

ഇപ്പോഴിതാ വീണ്ടും റാഷിദ ..... വലിയൊരു സങ്കടമായി മുന്നില്‍ നില്‍ക്കുന്നു ........ ആര്‍ക്കും തീര്‍ക്കാന്‍ പറ്റാത്ത സങ്കടവും നാണക്കേടുമായി ...........................purushadhipathyathinte lokam sthrikku vidhikkunna sthanam oru organikk vigina mathramo?

സ്ക്രാപ് by Jafar Pattambi on ഫെബ്രുവരി 25, 2013 at 6:49pm

നന്നായിട്ടുണ്ട് ...ഇനിയും എഴുതുക

സ്ക്രാപ് by Soman Pillai പിള്ളച്ചേട്ടന്‍ © on ഫെബ്രുവരി 25, 2013 at 6:37pm

നല്ല കഥനം ...
കഥാകൃത്തിന്റെ ഗ്രാമം കന്യാകുമാരിയില്‍ ആയിരുന്നെങ്കില്‍ ???? ചില പ്രയോഗങ്ങള്‍ എഴുത്ത് ഭാഷയില്‍ ഒഴിവാക്കാറാണ് പതിവ്

സ്ക്രാപ് by ഹരിപ്പാട് ഗീതാകുമാരി on ഫെബ്രുവരി 24, 2013 at 11:03pm

സ്ക്രാപ് by ഹരിപ്പാട് ഗീതാകുമാരി on ഫെബ്രുവരി 24, 2013 at 11:03pm

കൊള്ളാം ഈ രചന
ആശംസകള്‍

സ്ക്രാപ് by salim on ഫെബ്രുവരി 24, 2013 at 9:12pm

ഒരു തെക്കന്‍ .......?
ഒരു റാഷിദ കൂടി.. ആര്‍ക്കും തീര്‍ക്കാന്‍ പറ്റാത്ത സങ്കടവും നാണക്കേടുമായി ...........

ഫേസ്ബുക്ക് സ്പെഷ്യല്‍

ഇപ്പോള്‍ കിട്ടിയതു

കൃഷ്ണന്‍ ചെറുവെള്ളി,ആലുവ. മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
1 മിനിട്ട് മുന്‍പ്
ഇസ്മയില്‍ ഷാ(ചുള്ളന്‍ ചെക്കന്)‌™ ന്റെ(ടെ) വചനം
"താരാട്ട് പാട് എന്നാ ഉറങ്ങാം"
6 മിനിട്ടുകള്‍ മുന്‍പ്
CID ദാസന്‍ IPS (സൈഫു) മറുപടി നല്‍കിയിരിക്കുന്നു 'പുകവലിയും പാന്‍മസാലയും.. എന്ന ചര്‍ച്ചയില്‍'
9 മിനിട്ടുകള്‍ മുന്‍പ്
കൃഷ്ണന്‍ ചെറുവെള്ളി,ആലുവ. മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
14 മിനിട്ടുകള്‍ മുന്‍പ്
+വടശേരി വാമനന്‍(മനു) ന്റെ(ടെ) വചനം
"poyi kidannu urangaday"
15 മിനിട്ടുകള്‍ മുന്‍പ്
കൃഷ്ണന്‍ ചെറുവെള്ളി,ആലുവ. മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
15 മിനിട്ടുകള്‍ മുന്‍പ്
+വടശേരി വാമനന്‍(മനു) ന്റെ(ടെ) വചനം
"ivanmarkku urakkavum ille"
15 മിനിട്ടുകള്‍ മുന്‍പ്
കൃഷ്ണന്‍ ചെറുവെള്ളി,ആലുവ. മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
16 മിനിട്ടുകള്‍ മുന്‍പ്
ABDULNASAR മറുപടി നല്‍കിയിരിക്കുന്നു 'സ്വാഗതം.......സ്വാഗതം.......സ്വാഗതം....... എന്ന ചര്‍ച്ചയില്‍'
17 മിനിട്ടുകള്‍ മുന്‍പ്
+വടശേരി വാമനന്‍(മനു) മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
18 മിനിട്ടുകള്‍ മുന്‍പ്
Firshad commented on rajeev menon's video
20 മിനിട്ടുകള്‍ മുന്‍പ്
◕‿◕ s a j i k v r »★ മറുപടി നല്‍കിയിരിക്കുന്നു 'സ്വാഗതം.......സ്വാഗതം.......സ്വാഗതം....... എന്ന ചര്‍ച്ചയില്‍'
20 മിനിട്ടുകള്‍ മുന്‍പ്

© 2013   സുഹൃത്ത്.കോം™

മുദ്രകള്‍  |  പരാതികള്‍/സഹായം  |  Terms of Service