വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍
വീടിന്റെ ഉമ്മറത്ത് പടര്‍ന്നു പന്തലിച്ചു നില്‍കുന്ന കൊന്നമരത്തിന്റെ ചുവട്ടിലെ കോണ്‍ക്രീറ്റ് ബെഞ്ചില്‍ ഞാന്‍ ചെന്നിരിക്കും. ആ കൊന്നയോടും കൊന്നപൂക്കളോടും ഞാന്‍ ചോദിക്കും ഒരിക്കല്‍ എന്നെ വിട്ടു സ്വപ്നങ്ങളുറങ്ങുന്ന താഴ്വരയിലേക്ക് പറന്നുപോയ സ്വര്‍ണ്ണചിറകുള്ള രാപ്പാടിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ....?
കൊന്നപ്പൂക്കള്‍ ഒരേ സ്വരത്തില്‍ പറയും
“ഏയ് ഞങ്ങള്‍ കണ്ടിട്ടില്ല “
കുയിലിനെപോലെ പാടാനും മയിലിനെപോലെ ആടാനും കഴിവുള്ള രാപ്പാടിയെ നിങ്ങള്‍ കണ്ടിട്ടില്ലേ ...
“ഏയ് ഞങ്ങള്‍ കണ്ടിട്ടില്ല “
സ്വപ്നങ്ങള്‍ ഉറങ്ങുന്ന താഴ്വരയില്‍ അവള്‍ കാണുമോ ?????
എന്തിനാ അവള്‍ അങ്ങോട്ട് പോയത് , എന്തിനാ നിങ്ങള്‍ അവളെ കുറിച്ച് ചോദികുന്നത്.. ? ആ പൂക്കള്‍ ചോദ്യങ്ങള്‍ തുടര്‍ന്നു..
ഞാന്‍ പറഞ്ഞു കാറ്റും മഴയും കൊണ്ട് അന്തരീക്ഷം മൂടികെട്ടിയ ഒരു സന്ധ്യാസമയത്ത് എങ്ങു നിന്നോ അവള്‍ വന്നു .. വീടിനടുത്തുള്ള മരച്ചില്ലയില്‍ വന്നിരുന്നു, എന്നെ സ്നേഹപൂര്‍വ്വം നോക്കി , ഞാന്‍ അവളോട് ഒന്നും പറയാതെ എന്റെ വീടിനകത്ത് കയറി അവള്‍ വീണ്ടും വീണ്ടും എന്നെ നോക്കുന്നത് ഞാന്‍ കണ്ടു. അവള്‍ പറന്നു വന്നു എന്‍റെ വാതിലില്‍ വന്നിരുന്നു.. ഇന്നത്തേക്ക് മാത്രം ഞാന്‍ ഇവിടെ കഴിഞ്ഞോട്ടെ , അവള്‍ എന്നോട് ചോദിച്ചു ... പറ്റില്ല എന്ന് ഞാന്‍ മറുപടി പറഞ്ഞു, അവളുടെ കണ്ണുകള്‍ നിറഞ്ഞു ... കണ്ണുനീര്‍ മുഖത്തിലൂടെ ഒലിച്ചിറങ്ങി .... എനിക്ക് വല്ലാത്ത സങ്കടം തോന്നി .... എന്‍റെ വീട് (കൂട്) ഞാന്‍ അവള്‍ക്കു കൊടുത്തു , മറ്റൊരു കൂട്ടില്‍ ഞാന്‍ അന്തിയുറങ്ങി , അതിരാവിലെ അവള്‍ ഉണര്‍ന്ന്, കുളിച്ചു, അതിമനോഹരങ്ങളായ വസ്ത്രങ്ങള്‍ അണിഞ്ഞ് എന്‍റെ അടുത്ത് വന്നു. സ്നേഹപൂര്‍വ്വം എന്‍റെ മുഖത്ത് നോക്കി , ആനോട്ടം എനിക്കൊരു സാന്ത്വനമായി .... അവള്‍ എനിക്കൊരു സഹായിയായി , സഹയാത്രികയായി, അങ്ങനെ കൂട്ടുകാരായി ആടിയും പാടിയും ഞങ്ങള്‍ ഈ കാട്ടില്‍ സ്വപ്നങ്ങള്‍ മെനഞ്ഞു . ഒരു കൂട്ടിലുറങ്ങി , ഒരു പാത്രത്തിലുണ്ട് ഒരു കരളും രണ്ടു മെയ്യുമായി ഞങ്ങള്‍ ജീവിച്ചു. അവളുടെ വാക്കുകളും പ്രവര്‍ത്തികളും എന്നെ ഏറെ സന്തോഷവാനാക്കി , പഞ്ചമം പാടി അവള്‍ ഈ കാടിനെ സ്നേഹസാന്ദ്രമാക്കി ..
പക്ഷെ.... ഒരു ദിവസം ഞാന്‍ ഉണര്‍ന്നപ്പോള്‍ അവളെ കാണാനില്ല അവള്‍ ഒരു കുറിപ്പ് എഴുതി വെച്ചിരിക്കുന്നു,
“ സ്വപ്നങ്ങള്‍ ഉറങ്ങുന്ന താഴ്വരയിലേക്ക് ഞാന്‍ പോകുന്നു , എനിക്ക് തന്ന സ്നേഹത്തിനും സന്തോഷത്തിനും സൌഹൃതത്തിനും വാക്കുകളില്‍ ഒരിക്കലും തീരാത്ത നന്ദി...”
പലയിടത്തും ഞാന്‍ അവളെ അന്വേഷിച്ചു. ഒരു സ്നേഹഗീതമായ് വന്നവള്‍ ഒരു ശോകഗാനമായ് പോയി. പിന്നെ ഒരിക്കലും ഞാന്‍ അവളെ കണ്ടിട്ടില്ല ...
മരചില്ലയിലിരുന്ന രാപാടി ചോദിച്ചു..
അവള്‍ എന്നെങ്കിലും തിരിച്ചു വരുമോ ?
ഞാന്‍ പറഞ്ഞു : വരും വരാതിരിക്കില്ല. ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കും ,
രാപ്പാടി പറഞ്ഞു : അവള്‍ വരില്ല നീ കാത്തിരിക്കുന്നത് വെറുതെ ...
ഈ വാക്കുകള്‍ കേട്ട് കരഞ്ഞു കൊണ്ട് ഞാന്‍ എന്‍റെ കൂട്ടിലേക്ക് പോയി ..........
സ്ക്രാപ് അയക്കു

സ്ക്രാപ് by സുബൈര്‍ (സുബ പുക്കാട്ടുപടി) on മാര്‍ച്ച് 10, 2013 at 4:50pm നല്ല ഒരു രചന
സ്ക്രാപ് by Abudul Razaq @ceepees on മാര്‍ച്ച് 10, 2013 at 2:20pm 

സ്ക്രാപ് by Zubair Vallimakkool on മാര്‍ച്ച് 10, 2013 at 1:54pm വളരെ നന്നായി എഴുതീരിക്കുന്നു
ഇത് ജീവിതത്തില്‍ ഉള്ളതാണോ

സ്ക്രാപ് by പ്രശാന്ത്(കുട്ടന്‍)വെഞ്ഞാറമൂട് on മാര്‍ച്ച് 10, 2013 at 1:18pm പ്രതീഷകളുടെ ചിറകിലേറി യാത്രയാകുക അത് തന്നെയല്ലേ ജീവിതവും
നന്നായി എഴുതി തുടരുക
സ്ക്രാപ് by +♥♥♥ഷഫീഖ് @ സസ്നേഹം™♥♥♥+ on മാര്‍ച്ച് 10, 2013 at 11:34am ഈ സ്നേഹവാക്കുകള്‍ക്ക്
ഒരായിരം നന്ദി

സ്ക്രാപ് by മണിലാൽ on മാര്‍ച്ച് 10, 2013 at 7:26am പ്രതീക്ഷകൾ പൊലിപ്പിക്കുന്ന ഒരു നല്ല രചന
അഭിനന്ദനങ്ങൾ

സ്ക്രാപ് by ADITHYAN KANNUR(പ്രിയ സ്നേഹിതൻ) on മാര്‍ച്ച് 10, 2013 at 12:19am കൊള്ളാം!!! സ്നേഹത്തെയും വിരഹത്തെയും ഓര്‍മ്മിപ്പിക്കുന്ന കഥ.

സ്ക്രാപ് by ♫♥ വിജീ ♥♫ വവ്വാല്‍ on മാര്‍ച്ച് 10, 2013 at 12:05am വരും വരാതിരിക്കില്ല....പ്രതീഷകള്‍ കൈവിടരുത് .............നന്നായിരിക്കുന്നു ..വളരെ ഇഷ്ടമായി

സ്ക്രാപ് by Kamar on മാര്‍ച്ച് 9, 2013 at 11:53pm വരും വരാതിരിക്കില്ല. ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കും , ഒരിക്കലും പ്രതിക്ഷ കൈവിടരുത് ![]()
സ്ക്രാപ് by abujabirhussain on മാര്‍ച്ച് 9, 2013 at 11:09pm ഹ ഹ ,,കൊള്ളാം ഷഫീഖ് ;;;; ആരായിരുന്നു ആ കാമുകി ? നിന്റെ സ്വഭാവം മനസ്സിലായപ്പോള്‍ താഴ്വാരം അന്വേഷിച്ചു പോയതായിരിക്കും ,,,,,,ചിലപ്പോള്‍ അവിടെ മടുക്കുമ്പോള്‍ തിരിച്ചു വന്നു കൂടായ്ക യില്ല ,,,,പ്രതീക്ഷയോടെ കാത്തിരിക്കുക,,,,,,ഇനിയും എഴുതാന്‍ മറന്നു പോകേണ്ട ,,,,,,,ഭാവുകങ്ങള്‍

ജമാല്‍.★ALFALAH മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
ബീരാനിക്ക . . (ജഫീര്‍). മറുപടി നല്‍കിയിരിക്കുന്നു 'അമ്മായി അമ്മയും , മരുമക്കളും എന്ന ചര്‍ച്ചയില്‍'
ബീരാനിക്ക . . (ജഫീര്‍). മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
ജമാല്‍.★ALFALAH മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
ജമാല്‍.★ALFALAH മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
ജമാല്‍.★ALFALAH മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
ജമാല്‍.★ALFALAH മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
ബീരാനിക്ക . . (ജഫീര്‍). മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
ജമാല്‍.★ALFALAH മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'© 2013 സുഹൃത്ത്.കോം™
അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ സുഹൃത്ത്.കോം ലെ അംഗമായിരിക്കണം
സുഹൃത്ത്.കോം അംഗമാകാം